BollywoodCinemaLatest NewsMovie Gossips

അനിൽ കപൂറിന്റെ മകളെ തട്ടിക്കൊണ്ടു പോയത് അനുരാഗ് കശ്യപോ ? സംഭവത്തിന് പിന്നിൽ

വാര്‍ത്താ സമ്മേളനത്തിനിടെ അനുരാഗ് കശ്യപ് അനില്‍ കപൂറിന്റെ മുഖത്ത് ദേഷ്യത്തോടെ വെള്ളമൊഴിച്ചിരുന്നു

പ്രേഷകരുടെ ഇഷ്ടപെട്ട ബോളിവുഡ് താരമാണ് അനിൽ കപൂർ. അടുത്തിടയിൽ താരത്തിന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോഴിതാ പ്രേക്ഷകരെ ആശയ കുഴപ്പത്തിലാക്കുന്ന വീഡിയോ ആണ് അനിൽ കപൂറിന്റേതായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മകളെ തട്ടിക്കൊണ്ടുപോയതായി സോനത്തിന്റെ അച്ഛനും നടനുമായ അനില്‍ കപൂറിന് വീഡിയോ സന്ദേശം ലഭിച്ചിരിക്കുന്നു.ആരാണ് ഗുണ്ടാ സംഘം. തട്ടിക്കൊണ്ടു പോയതിനു പിന്നിൽ സംവിധായകൻ അനുരാഗ് കശ്യപോ?, മകളെ കണ്ടെത്താൻ ശ്രമിക്കുകയാണ് അനില്‍ കപൂര്‍. സംശയിക്കണ്ട വേറിട്ട ഒരു സിനിമയുമായി എത്തുകയാണ് അനിൽ കപൂർ. ‘എകെ വേർസസ് എകെ’ എന്ന പുതിയ ചിത്രമാണ് യാഥാർഥ്യം എന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

എന്തൊക്കെ തടസങ്ങളാണ് അനില്‍ കപൂറിന് നേരിടേണ്ടി വരിക. ഇതാ ബോളിവുഡില്‍ നിന്ന് വേറിട്ട ഒരു സിനിമ വരുന്നു. എകെ വേർസസ് എകെ അടുത്തിടെ സാമൂഹ്യമാധ്യമത്തില്‍ അനില്‍ കപൂറും അനുരാഗ് കശ്യപും പരസ്‍പരം ശകാരവാക്കുകള്‍ പറയുകയും കളിയാക്കുകയും ചെയ്‍തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ യാഥാർഥ്യം എന്ന് പലരും തെറ്റിദ്ധരിച്ചു.

എന്നാല്‍ ട്രെയിലര്‍ വന്നതോടെയാണ് സിനിമയാണ് എന്ന് മനസിലായത്. വിക്രം മൊട്‍വാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാര്‍ത്താ സമ്മേളനത്തിനിടെ അനുരാഗ് കശ്യപ് അനില്‍ കപൂറിന്റെ മുഖത്ത് ദേഷ്യത്തോടെ വെള്ളമൊഴിക്കുന്ന ദൃശ്യമടക്കം ട്രെയിലറിലുണ്ട്. എന്തായാലും ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

shortlink

Related Articles

Post Your Comments


Back to top button