CinemaLatest NewsSpecial

ക്ലിക്ക് ബൈ അച്ഛൻ, കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്ന് ആരാധകർ ; വൈറലായി നമിതയുടെ ചിത്രം

അച്ഛൻ്റെ ക്ലിക്കിൽ അതിസുന്ദരിയായി നമിത

ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് നമിതാ പ്രമോദ്. സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്.നമിത പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശ്രദ്ധേയമാവുന്നത്.

കാഷ്വൽ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിൻ്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് നമിതയുടെ അച്ഛൻ തന്നെയാണ്. ചിത്രം പങ്കുവെച്ചുകൊണ്ട് നമിത താനേ ആണ് ഇക്കാര്യം കുറിച്ചത്. എന്തൊരു ചിരിയാണ്, അച്ഛൻ കിടിലൻ ഫോട്ടോഗ്രഫറാണല്ലോ എന്നുമുള്ള രസകരമായ കമൻറ്റുകളും ചിത്രത്തിന് താഴെ ഉയരുന്നുണ്ട്.

മിനിസ്ക്രീനിലൂടെ ബാലതാരമായി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ നടിയാണ് നമിത പ്രമോദ്. പിന്നീട് ട്രാഫിക്ക് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നമിത പുതിയ തീരങ്ങൾ എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്.

shortlink

Related Articles

Post Your Comments


Back to top button