CinemaLatest News

ഏറ്റവും സവിശേഷമായി തോന്നിയത് സംഗീതം ; ജല്ലിക്കെട്ട് സിനിമയെക്കുറിച്ച് ശങ്കർ

ല്ലിക്കട്ടിന് വേണ്ടി പ്രശാന്ത് പിള്ള ചെയ്ത മികച്ചതും വ്യത്യസ്തവുമായ പശ്ചാത്തല സംഗീതം

ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ലിജോ ജോസ് പല്ലിശേരിയുടെ ജല്ലിക്കെട്ട് എന്ന സിനിമ. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ ജെല്ലിക്കെട്ടിനെ തിരഞ്ഞെടുത്തതോടെ ലോകമൊട്ടാകെ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് തമിഴ് സംവിധായകൻ ശങ്കറും രംഗത്തെത്തിയിരിക്കുകയാണ്.

‘ഈയിടെ ആസ്വദിച്ചത്, സൂരരൈ പോട്ര് സിനിമയിലെ ജിവി പ്രകാശിന്റെ ആത്മാവുള്ള സംഗീതം…അന്ധഗാരത്തിലെ എഡ്വിന്‍ സകായുടെ ഗംഭീര ഛായാഗ്രഹണം…മലയാള സിനിമ ജല്ലിക്കട്ടിന് വേണ്ടി പ്രശാന്ത് പിള്ള ചെയ്ത മികച്ചതും വ്യത്യസ്തവുമായ പശ്ചാത്തല സംഗീതം.’–ഇങ്ങനെയായിരുന്നു ശങ്കറിന്റെ ട്വീറ്റ്.

ലിജോയുടെ ഏഴാമത്തെ സിനിമയാണ് ജല്ലിക്കെട്ട്. എസ്. ഹരീഷും ആര്‍. ഹരികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.

 

shortlink

Related Articles

Post Your Comments


Back to top button