GeneralLatest NewsMollywoodNEWS

വോട്ട് ചെയ്യാൻ മഞ്ജു വാര്യർ എത്തിയത് തിരിച്ചറിയല്‍ കാര്‍ഡില്ലാതെ!!

കാര്‍ഡ് എടുത്ത ശേഷം തിരിച്ചെത്തി താരം വോട്ട് രേഖപ്പെടുത്തി.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് മികച്ച രീതിയിൽ കഴിയുകയാണ്. താരങ്ങൾ അടക്കമുള്ള സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ വോട്ടവകാശം വിനിയോഗിച്ചു. തൃശൂര്‍ പുള്ള് എ.എല്‍.പി സ്‌കൂളില്‍ രാവിലെ അമ്മയ്ക്ക് ഒപ്പം വോട്ട് ചെയ്യാനെത്തിയ നടി മഞ്ജു വാര്യര്‍ തിരിച്ചറിയല്‍ കാര്‍ഡ് മറന്നു. ബൂത്തിലേക്ക് കയറാന്‍ ഒരുങ്ങവെയാണ് കാര്‍ഡ് എടുത്തില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മഞ്ജു മടങ്ങിപ്പോയി . കാര്‍ഡ് എടുത്ത ശേഷം തിരിച്ചെത്തി താരം വോട്ട് രേഖപ്പെടുത്തി.

നടൻ മമ്മൂട്ടിയ്ക്ക് ഇത്തവണ വോട്ട് ചെയ്യാൻ സാധിച്ചില്ല. പനമ്പിള്ളി നഗര്‍ സ്‌കൂളിലാണ് മമ്മൂട്ടി സാധാരണ വോട്ട് ചെയ്യാറുള്ളത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇതോടെ മമ്മൂട്ടിയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പുതിയ വാര്‍ഡില്‍ പേര് ചേര്‍ത്തതുമില്ല . അതിനാൽ ഇത്തവണ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല

shortlink

Related Articles

Post Your Comments


Back to top button