CinemaGeneralKollywoodLatest NewsNEWS

രജനികാന്ത് ലുക്കിൽ ഹരിഷ് കല്യാൺ ; ചിത്രത്തിന് പിന്നിൽ ?

ദളപതിയിലെ രജനികാന്ത് കഥാപാത്രത്തിന്റെ ഹെയര്‍ സ്റ്റൈലും ഭാവങ്ങളും സാമ്യം തോന്നിപ്പിക്കുന്നതാണ് ചിത്രം

പ്രേഷകരുടെ പ്രിയപ്പെട്ട നടൻ രജനികാന്തിന്റെ ജന്മദിനമാണ് ഇന്ന്. നിരവധി താരങ്ങളാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ നടൻ ഹരിഷ് കല്യാണ്‍ പങ്കുവെച്ച ചിത്രമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്. ഹരീഷിന്റെ പുതിയ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു സിനിമയിലെ രജനികാന്ത് കഥാപാത്രത്തിന്റെ ലുക്കിനോട് സാദൃശ്യമുള്ള തരത്തിലാണ് ഹരിഷ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നടൻ രജനീകാന്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

പ്യാര്‍ പ്രേമ കാതല്‍ എന്ന ഹിറ്റ് ചിത്രം കഴിഞ്ഞ് സംവിധായകൻ എലനുമായി കൈകോകര്‍ക്കുകയാണ് ഹരിഷ് കല്യാണ്‍. സ്റ്റാര്‍ എന്ന സിനിമയുടെ ചിത്രീകരണം നേരത്തെ തുടങ്ങിയിരുന്നു. ദളപതിയിലെ രജനികാന്ത് കഥാപാത്രത്തിന്റെ ഹെയര്‍ സ്റ്റൈലും കോസ്റ്റ്യൂമും ഭാവങ്ങളും സാമ്യം തോന്നിപ്പിക്കുന്നതാണ് ഹരിഷ് കല്യാണിന്റെ ലുക്ക്.

shortlink

Related Articles

Post Your Comments


Back to top button