GeneralLatest NewsNEWSSpecial

രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ പഴയകാല ചിത്രവുമായി മനോജ് കെ ജയൻ

ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റിയില്ല, പക്ഷേ ഇതെനിക്ക് നിധിയാണ്

ലോകമെമ്പാടും ആരാധകരുള്ള നടനാണ് രജനി കാന്ത്. ഇന്ന് താരത്തിന്റെ എഴുപതാം ജന്മദിനമാണ്. നിരവധി താരങ്ങൾ രജനിക്ക് ആശംസകളുമായെത്തിയിരുന്നു. ഇപ്പോഴിതാ നടൻ മനോജ് കെ ജയൻ താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ്. രജനിക്കൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ.

ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റിയില്ല എന്നത് സത്യം.എങ്കിലും ഓർമ്മകൾക്ക് ഹൈ റെസൊലൂഷൻ ആണ്. ഈ ഫോട്ടോ എക്കാലത്തും നിധി പോലെ സൂക്ഷിക്കുന്നു. എന്റെ സൂപ്പർ സ്റ്റാറിനൊപ്പം 1992ൽ, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം, ജന്മദിനാശംസകൾ രജിനി സാർ…” പഴയൊരു ചിത്രം പങ്കുവച്ച് മനോജ് കെ ജയൻ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button