CinemaLatest NewsMollywoodMovie GossipsNEWSTollywood

പ്രശാന്തിന്റെ പുതിയ ചിത്രത്തിൽ പ്രഭാസിനൊപ്പം മോഹൻലാലും ; ആകാംഷയോടെ ആരാധകർ

പ്രഭാസിന്റെ ഗോഡ്‍ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്

ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2നു ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സലാര്‍’. പ്രഭാസിന്റെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ തോതിൽ വാർത്തയായിരുന്നു. ഇപ്പോഴിതാ മലയാളികൾക്ക് ആകാംഷ സൃഷ്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. പ്രഭാസിനൊപ്പം മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ഗോഡ്‍ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നതെന്നാണ്  റിപ്പോര്‍ട്ട് . എന്നാല്‍ സാധ്യതയേക്കാളുപരി ഈ വേഷത്തില്‍ മോഹന്‍ലാല്‍ ഉറപ്പായും എത്തും എന്ന തരത്തിലാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും 20 കോടിയാണ് മോഹന്‍ലാലിന് വാഗ്‍ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button