BollywoodGeneralLatest NewsNEWS

രോഹന്‍ പറഞ്ഞത് മദ്യലഹരിയിലാണെന്ന് കരുതി; പെട്ടെന്ന് വിവാഹം കഴിക്കാനുള്ള കാരണം വ്യക്തമാക്കി നേഹ

വിവാഹം കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു മതി എന്നായിരുന്നു രോഹന്റെ ആഗ്രഹം

ദിവസങ്ങള്‍ നീണ്ടുനിന്ന വിവാഹ ആഘോഷങ്ങളിലൂടെ ഇന്ത്യയിലെ മുന്‍ നിര ​ഗായകരായ നേഹ കക്കറും രോഹന്‍പ്രീത് സിങ്ങും പുതു ജീവിതം ആരംഭിച്ചു. 32കാരിയായ നേഹ 25 കാരനായ രോഹനെ വിവാഹം ചെയ്തത് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.ഇപ്പോള്‍ പെട്ടെന്ന് വിവാഹം കഴിക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് നേഹ.

വിവാഹം കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു മതി എന്നായിരുന്നു രോഹന്റെ ആഗ്രഹം. എന്നാല്‍ പ്രണയബന്ധം മാത്രമായി മുന്നോട്ടു പോകാന്‍ തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്ന് നേഹ പറയുന്നു.

READ  ALSO:എന്റെ ഭര്‍ത്താവ് നല്ലൊരു മനുഷ്യനാകണം എന്ന പ്രാര്‍ത്ഥന ശ്രീ പത്മനാഭ സ്വാമി കേട്ടു; യമുന

”പെട്ടെന്നൊരു ദിവസം രോഹന്‍ തന്റെയടുത്ത് വന്ന് താന്‍ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാകില്ലെന്നും ഉടന്‍ വിവാഹം കഴിക്കണമെന്നും പറഞ്ഞു. എന്നാല്‍ അത് മദ്യലഹരിയില്‍ ആണെന്നായിരുന്നു താന്‍ വിചാരിച്ചത്. പക്ഷേ തൊട്ടടുത്ത ദിവസം തന്നെ കാണാന്‍ എത്തിയ രോഹന്‍ വീണ്ടും വിവാഹത്തെക്കുറിച്ചു പറയുകയായിരുന്നു. വീട്ടുകാരുമായി ആലോചിച്ചു തീരുമാനിക്കൂ എന്നായിരുന്നു തന്റെ മറുപടി. വിവാഹത്തിന് വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല.” നേഹ പങ്ക് വച്ചു.

shortlink

Related Articles

Post Your Comments


Back to top button