CinemaLatest NewsMovie GossipsNEWSTollywood

തെലുങ്ക് നടന്മാർക്ക് കീർത്തി മതി ; കൈനിറയെ ചിത്രങ്ങളുമായി താരം

കീര്‍ത്തി സുരേഷ് ഇപ്പോള്‍ നിതിൻ നായകനാകുന്ന ചിത്രത്തിന് ഒപ്പമാണ്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയേക്കാൾ താരം കൂടുതലും ഇപ്പോൾ അഭിനയിക്കുന്നത് അന്യഭാഷാ ചിത്രങ്ങളിലാണ്. തമിഴ് തെലുങ്ക് മുഖ്യ നായകന്മാരുടെ നായികയായും താരം തിളങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ സായ് ധരം തേജിന്റെ നായികയായി കീര്‍ത്തി സുരേഷ് അഭിനയിച്ചേക്കും എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കാര്‍ത്തി ദണ്ഡുവിന്റെ സംവിധാനത്തില്‍ ആണ് സായ് ധരം തേജ നായകനാകുന്നത്. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രം. ചിത്രത്തിലേക്കാണ് കീര്‍ത്തി സുരേഷ് നായികയാകുക. തെലുങ്കില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ നിതിൻ നായകനാകുന്ന ചിത്രത്തിന് ഒപ്പമാണ്.

shortlink

Related Articles

Post Your Comments


Back to top button