CinemaLatest NewsMovie GossipsNEWSTollywood

‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് ; ടൈറ്റിൽ ഗാനം പവൻ കല്യാൺ പാടിയേക്കും

തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ

അടുത്തകാലത്ത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് അയ്യപ്പനും കോശിയും. ബിജുമേനോനും പൃഥ്വിരാജും ഒരുപോലെ തകർത്തഭിനയിച്ച ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത് നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയുന്ന പവൻ കല്യാൺ ആണ്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയ വാർത്തയാണ് വരുന്നത്.

സിനിമയുടെ ടൈറ്റില്‍ ഗാനം പവൻ കല്യാണിനെ കൊണ്ട് പഠിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു മലയാളത്തില്‍ ടൈറ്റില്‍ ഗാനം പാടിയത്. സാഗ്ര ചന്ദ്ര സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button