CinemaLatest NewsMollywoodNEWS

‘ഹാഷ്ടാഗ് അവൾക്കൊപ്പം’; ചിത്രത്തിന് പിന്നിൽ ?

സംഭവത്തെ അടിസ്ഥാനപ്പെടുത്തി കോമഡിയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്

സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഹാഷ്ടഗായിരുന്നു ‘അവൾക്കൊപ്പം’. നടി ആക്രമിക്കപ്പെട്ടപ്പോൾ പ്രതി എന്ന് ആരോപിക്കപ്പെട്ട വ്യക്തിക്ക് പിന്തുണ നൽകിയ സംഭവത്തിനെതിരായാണ് ഈ ഹാഷ്ടാഗ് ഉയർന്നുവന്നത്. ഇപ്പോഴിതാ അതേ പേരിലൊരു ത്രില്ലർ സിനിമ അണിയറയിലൊരുങ്ങുന്ന വാർത്തയാണ് പുറത്തുവരുന്നത്.

എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവമായി യാതൊരു ബന്ധവുമില്ല ഈ സിനിമയ്‌ക്കെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതേസമയം മറ്റൊരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി കോമഡിയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. സസ്പെൻസ് ത്രില്ലർ ചിത്രമായാണ് ഹാഷ്ടാഗ് അവള്‍ക്കൊപ്പം ഒരുങ്ങുന്നത്. എ.യു.ശ്രീജിത്ത് കൃഷ്ണയാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ച് സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. ‘നിഴലായ് നിന്റെ മിഴിയിൽ..’ എന്ന് തുടങ്ങുന്ന ലിറിക്കൽ മോഷൻ സുരേഷ് ഗോപിയാണ് പുറത്തുവിട്ടത്

ലേഖ നായരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അരിസ്റ്റോ സുരേഷ്, സേതുലക്ഷ്മി അമ്മ, ഷാജി ഷോഫൈൻ, സജിൻ വർഗീസ്, ഹരിദാസ്, ഷീൻ കിരൺ, വിപിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃപാനിധി സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രാരിഷ്. ജി. കുറുപ്പാണ്. ലൈൻ ജിജിത്ത്.എ.യു, സുജിത്ത്.എസ്, സുനിൽ വഴയില എന്നിവരാണ് പ്രൊഡ്യൂസേഴ്സ്. ജോമിനാണ് എഡിറ്റര്‍, ജയൻ റീസ്സയാണ് കല, വസ്ത്രാലങ്കാരം- ഇന്ദ്രൻസ് ജയൻ, മേക്കപ്പ്- പ്രദീപ് രംഗൻ, സഹസംവിധാനം-സുരേഷ് വിജയ്, സ്റ്റില്‍സ്- അഫ്നാദ് മാസ്ക്.

shortlink

Related Articles

Post Your Comments


Back to top button