CinemaLatest NewsNEWSTollywood

ധനുഷിന്റെ അസുരനാകാൻ വെങ്കടേഷ് ; നരപ്പയുടെ ദൃശ്യങ്ങൾ കാണാം

മഞ്‍ജു വാര്യര്‍ അഭിനയിച്ച കഥാപാത്രം തെലുങ്കില്‍ ചെയ്യുന്നത് പ്രിയാമണിയാണ്

ധനുഷിന്റെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു അസുരൻ. മലയാളത്തിന്റെ സൂപ്പർ നടി മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായ അസുരൻ തെലുങ്കിൽ റീമേക്ക് ചെയ്യുകയാണ്.

തെലുങ്ക് നടൻ വെങ്കടേഷാണ് നായകനാകുന്നത്. നരപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഏതാനും ദൃശ്യങ്ങളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

വെങ്കടേഷിന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെങ്കടേഷും വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശ്രീകാന്ത് അഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.തമിഴ് ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ അഭിനയിച്ച കഥാപാത്രം തെലുങ്കില്‍ ചെയ്യുന്നത് പ്രിയാമണിയാണ്. വെട്രിമാരനായിരുന്നു അസുരൻ തമിഴില്‍ സംവിധാനം ചെയ്‍തത്. സിനിമ എപ്പോഴായിരിക്കും റിലീസ് ചെയ്യുക എന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments


Back to top button