GeneralLatest NewsMollywoodNEWS

സൗബിൻ ഷാഹിർ – ലാൽ ജോസ് ചിത്രം ചിത്രീകരണം ആരംഭിച്ചു

മംമ്താ മോഹൻദാസാണ് ഈ ചിത്രത്തിലെ നായിക.

ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിന്നാല് തിങ്കളാഴ്ച്ച യു.എ.ഇയിലെ റാസൽ ഖൈമയിൽ ആരംഭിച്ചു. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലാ നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും ഗൾഫിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്നതാണ്.

സൗബിൻ ഷാഹിർ ആദ്യ ഷോട്ടിൽ അഭിനയിച്ചതോടെയാണ് ചിത്രത്തിന് തുടക്കമിട്ടത്. വളരെ പരിമിതമായ കഥാപാത്രങ്ങളിലൂടെ യഥാർത്ഥ ജീവിതത്തിൻ്റെ ഒരു നേർരേഖയാണ് ലാൽ ജോസ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗൾഫിൻ്റെ വർണ്ണപ്പകിട്ടിൽ നിന്നും വിട്ടുമാറി, ഗൾഫിൽ ജീവിതം കെട്ടിപ്പെടുക്കുവാൻ ശ്രമിക്കുന്ന ഒരു യുവാവിൻറെ കഥയാണ് തികച്ചും കുടുംബ പശ്ചാത്തലത്തിലൂടെ ഈ ചിത്രം പറയുന്നതു്. മംമ്താ മോഹൻദാസാണ് ഈ ചിത്രത്തിലെ നായിക. സലിംകുമാർ, ഹരിശ്രീ യൂസഫ്, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.

ഡോ. ഇക്ബാൽ കുറ്റിപ്പറത്തിൻ്റേതാണ് ഈ തിരക്കഥ. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) ഈണം പകർന്നിരിക്കുന്നു. അജ്മൽ സാബുവാണ് ഛായാഗ്രാഹകൻ
എഡിറ്റിംഗ്. രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം – അജയൻ മങ്ങാട്.
മേക്കപ്പ്.ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റും – ഡിസൈൻ.: സമീരാസനീഷ്,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രഘുരാമവർമ്മ
നിശ്ചല ഛായാഗ്രഹണം. ജയപ്രകാശ് പയ്യന്നൂർ – പ്രൊഡക്ഷൻ കൺട്രോളർ.
രഞ്ജിത്ത് കരുണാകരൻ.
ലൈൻ പ്രൊഡ്യൂസർ
വിനോദ് ഷൊർണൂർ,
എൽ.ജെ. ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു .
വാഴൂർ ജോസ്.
ഫോട്ടോ ജയപ്രകാശ് പയ്യന്നൂർ.

shortlink

Related Articles

Post Your Comments


Back to top button