CinemaLatest NewsMollywoodNEWSTeasers

‘ഇന്നു മുതല്‍’ അവധിയെടുത്ത ദൈവത്തിന്റെ കഥയുമായി സിജു വിൽസൺ

ദൈവത്തിന് കൈക്കൂലി കൊടുത്ത ഒരാളും അവധിയെടുത്ത ദൈവവും

മുഴുനീള പ്രാധാന്യമുള്ള കഥാപാത്രവുമായി സിജു വിൽസൺ. താരത്തിന്റെ ‘ഇന്നുമുതൽ’ എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു.രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് എത്തുന്നത്. ‘ഇന്‍സ്‌പെയര്‍ഡ് ബൈ ട്രൂ ലൈസ്’ എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ടീസര്‍ ഏറെ കൗതുകം നിറഞ്ഞതാണ്.

ദൈവത്തിന് കൈക്കൂലി കൊടുത്ത ഒരാളും അവധിയെടുത്ത ദൈവവും എന്ന വാചകങ്ങളോട് കൂടി വന്ന ടീസര്‍ ചര്‍ച്ചയായി കഴിഞ്ഞു. സ്മൃതി സുഗതന്‍ ആണ് സിജു വില്‍സന്റെ നായിക . ദ് ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസ് എന്ന ബാനറില്‍ രജീഷ് മിഥില, സംഗീത സംവിധായകന്‍ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ഇന്നു മുതല്‍ നിര്‍മിച്ചിരിക്കുന്നത്. വിമല്‍ കുമാര്‍ കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു.

ഇന്ദ്രന്‍സ്, സൂരജ് പോപ്‌സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലന്‍, ദിലീപ് ലോഖറെ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മെജോ ജോസഫ് സംഗീതവും, എല്‍ദോ ഐസക്ക് ഛായാഗ്രഹണവും, എഡിറ്റിംഗ് ജംസീല്‍ ഇബ്രാഹിമും നിര്‍വ്വഹിക്കുന്നു. ആന്‍ സരിക-വസ്ത്രാലങ്കാരം, മേക്കപ്പ്-സിനൂപ് രാജ്, സുനില്‍ ജോസ്-പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഷംജിത് രവി-പ്രൊഡക്ഷന്‍ ഡിസൈനര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി-ശ്രീജിത്ത് ചെട്ടിപ്പടി.

shortlink

Related Articles

Post Your Comments


Back to top button