GeneralLatest NewsNEWSTollywood

ഇത് ജൂനിയർ ചീരുവല്ല ; വെളിപ്പെടുത്തലുമായി മേഘ്ന

നിങ്ങളെ നിരാശപ്പെടുത്തേണ്ടിവന്നതില്‍ ഖേദിക്കുന്നു ഇത് ജൂനിയര്‍ ചീരുവല്ലെന്ന് മേഘ്‌ന

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. നടനും ഭർത്താവുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തോടെയാണ് മേഘ്‌ന വാർത്തകളിൽ നിറഞ്ഞത്. അടുത്തിടെയാണ് മേഘ്‌നയ്ക്ക് കുഞ്ഞ് പിറന്നത്. അത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തയായിരുന്നു. ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കണ്ടത്. ചിരഞ്‍ജീവി സര്‍ജയുടെ സഹോദരൻ ധ്രുവ സര്‍ജയായിരുന്നു കുഞ്ഞ് പിറന്നത് അറിയിച്ചത്.

ഇപ്പോഴിതാ മേഘ്‌നയുടെ കുഞ്ഞാണ് എന്ന് തരത്തിലുള്ള വ്യാജ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മേഘ്‌ന തന്നെ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

വ്യാജ ചിത്രത്തിന്റെ സ്‍ക്രീൻ ഷോട്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയിട്ടാണ് മേഘ്‍ന രാജ് വ്യക്തത വരുത്തിയത്. തീര്‍ച്ചയായും ഇത് ക്യൂട്ടായ കുഞ്ഞാണ്. പക്ഷേ നിങ്ങളെ നിരാശപ്പെടുത്തേണ്ടിവന്നതില്‍ ഖേദിക്കുന്നു, ഇത് ജൂനിയര്‍ ചീരുവല്ല എന്നാണ് മേഘ്‍ന പറഞ്ഞത്.

ഭര്‍ത്താവ് ചിരഞ്‍ജീവി സര്‍ജയുടെ മരണം സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. മേഘ്‌ന ഗർഭിണിയായിരിക്കുന്ന സമയത്തായിരുന്നു ചിരഞ്ജീവി സർജയുടെ വിയോഗം. ചിരഞ്ജീവി ആഗ്രഹിച്ചതുപോലെ ചിരിച്ചുകൊണ്ടായിരിക്കും താൻ ജീവിക്കുകയെന്ന് മേഘ്‍ന രാജ് അറിയിച്ചിരുന്നു. വൈകാതെ സിനിമയിലേക്ക് മടങ്ങിയെത്തുമെന്നും താരം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button