GeneralLatest NewsMollywoodNEWS

ചേട്ടന്റെ ജന്മദിനത്തിൽ കുട്ടിക്കാല ചിത്രവുമായി പൃഥ്വിരാജ്

ഇരുവരും മൊട്ടയടിച്ചിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ ഇഷ്ടപെട്ട താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ഇരുവരും ഒരുമിച്ച് അഭിനയിച്ച എല്ലാ ചിത്രങ്ങൾക്കും വിജയം കൈവരിക്കാനും സാധിച്ചിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ ജന്മദിനത്തിൽ ചേട്ടന് ആശംസകൾ നേർന്നിരിക്കുകയാണ് താരം. കുറിപ്പിനോടൊപ്പം ഇരുവരുടെ കുട്ടിക്കാല ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടിട്ടുണ്ട്.

‘ഹാപ്പി ബര്‍ത്ത്‌ഡേ ചേട്ടാ’ എന്ന വാചകത്തോടൊപ്പം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇരുവരും മൊട്ടയടിച്ചിരിക്കുന്ന ചിത്രമാണിത്. ചെറിയ ഒരു ചിരിയോടെയുള്ള ഇരുവരുടെയും ഫോട്ടോ ക്യൂട്ടാണെന്നാണ് ഫോട്ടോക്ക് താഴെ വരുന്ന കമന്റുകള്‍.ചിത്രത്തില്‍ നിന്നും ഇരുവരേയും മനസിലാക്കാനേ പറ്റുന്നില്ലെന്നും ആരാധകര്‍ പറയുന്നു.

ചിത്രത്തിന് കമന്റുമായി ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, നസ്രിയ, തുടങ്ങിയ താരങ്ങളുമെത്തിയിട്ടുണ്ട്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്.

shortlink

Related Articles

Post Your Comments


Back to top button