CinemaLatest NewsNEWSTollywood

ഇന്ത്യാ – പാക് യുദ്ധ കഥയുമായി സുകുമാര്‍ ; സൈനികനായി വിജയ് ദേവെരകൊണ്ട

സുകുമാര്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് വിജയ് ദേവെരകൊണ്ട. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരനായി മാറിയ താരം കൂടിയാണ് വിജയ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട ചില വാർത്തകളാണ് പുറത്തുവരുന്നത്. രംഗസ്ഥലം എന്ന ഹിറ്റ് ചിത്രമൊരുക്കിയ സുകുമാര്‍ ആണ് വിജയ് ദേവെരകൊണ്ടയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത്.

ഇന്ത്യാ – പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ വിജയ് ദേവെരകൊണ്ട സൈനികനായെത്തുമെന്നാണ്  റിപ്പോർട്ട്. സുകുമാര്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്. ആരൊക്കെയായിരിക്കും മറ്റ് അഭിനേതാക്കള്‍ എന്ന് വ്യക്തമല്ല. ഫാല്‍കണ്‍ ക്രിയേഷന്റെ ബാനറില്‍ കേദാര്‍ സെലെഗംസെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടൻ പുറത്തുവരും.

shortlink

Related Articles

Post Your Comments


Back to top button