BollywoodCinemaLatest NewsNEWS

ജനങ്ങൾക്ക് ശരിയും തെറ്റും മനസിലാക്കി തരാൻ സെയ്ഫ് അലി ഖാന്റെ ‘താണ്ഡവ്’ വരുന്നു

അലി അബ്ബാസ് സഫറാണ് താണ്ഡവ് സംവിധാനം ചെയ്തിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടനാണ് സെയ്ഫ് അലി ഖാൻ. താരത്തിന്റെ പുതിയ വെബ് സീരീസാണ് ‘താണ്ഡവ്’. ആമസോണ്‍ പ്രൈം വഴി ജനുവരി 15 മുതല്‍ പ്രേക്ഷകരിലേക്ക് എത്തും. ഹിമാന്‍ഷു കിഷന്‍ നിര്‍മ്മിക്കുന്ന സീരിസ് ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് അണിയിച്ചൊരുക്കുന്നത്. അലി അബ്ബാസ് സഫറാണ് താണ്ഡവ് സംവിധാനം ചെയ്തിരിക്കുന്നത്.ഇപ്പോഴിതാ താണ്ഡവിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ രാഷ്ട്രീയ നേതാവായെത്തുന്ന സെയ്ഫ് അണികളെ നോക്കി കൈവീശുന്നതും, ജനക്കൂട്ടം കൊടികള്‍ വീശുന്നതും കാണാം. ഡിംബിള്‍ കപാടിയ, സുനില്‍ ഗോവര്‍, ടിഗ്മന്‍സു ദുലിയ എന്നിവരാണ് താണ്ഡവിലെ മറ്റ് താരങ്ങള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് എന്താണ് ശരി എന്താണ് തെറ്റ് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഇക്കാലത്ത് രാഷ്ട്രീയമിടകലര്‍ത്തി അത് പറയാനാണ് താന്‍ ശ്രമിക്കുന്നതെന്നും അലി അബ്ബാസ് കൂട്ടിച്ചേര്‍ക്കുന്നു. ഒന്‍പത് എപ്പിസോഡുകളായാണ് സീരിസ് പുറത്തിറക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button