CinemaHollywoodIndian CinemaLatest NewsNEWS

അവഞ്ചേർസ് സംവിധായകരുടെ ചിത്രത്തിൽ ധനുഷ് ; ആകാംഷയോടെ ആരാധകർ

ഗ്രേ മാൻ ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ്

അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങളുടെ ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും ധനുഷ് എത്തുക. ദ് ഗ്രേ മാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനാ ഡെ അർമാസ് ആണ് നായിക.

2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിക്കുന്നത്. അതേസമയം ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല.

വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.
2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത എക്‌സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫാകിർ എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button