നടി ദുര്‍ഗ കൃഷ്ണയെ പ്രൊപ്പോസ് ചെയ്ത് ഷിയാസ് കരീം ; വൈറലായ വീഡിയോയ്ക്ക് പിന്നിൽ

ഞാന്‍ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞ് കുറച്ച് പൂക്കള്‍ നല്‍കി കൊണ്ടാണ് ഷിയാസ് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്

ടെലിവിഷൻ പ്രോഗ്രാം സ്റ്റാർ മാജിക്കിന്റെ പൊതുവേദിയിൽ വെച്ച് നടി ദുര്‍ഗ കൃഷ്ണയെ പ്രൊപ്പോസ് ചെയ്ത് ബിഗ് ബോസ് താരവും മോഡലുമായ
ഷിയാസ് കരീം.  അതിഥി താരമായിട്ടാണ് ദുര്‍ഗ എത്തിയത്. ഷിയാസിനൊപ്പം ഒരു ഗെയിമുകളില്‍ പങ്കെടുത്തു. പിന്നാലെ ബിനു അടിമാലിയാണ് ഈ പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് ഇഷ്ടമാണോന്ന് ചോദിച്ച് വരുന്നത്. ഭയങ്കര ഇഷ്ടമാണെന്ന് ഷിയാസ് മറുപടിയും പറഞ്ഞു. ഇതോടെ സംഭവത്തിന് പിന്നിലെ രഹസ്യ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

ഞാന്‍ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞ് കുറച്ച് പൂക്കള്‍ നല്‍കി കൊണ്ടാണ് ഷിയാസ് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. പിന്നാലെ ദുര്‍ഗയും തനിക്ക് ഇഷ്ടമാണെന്ന് പറയുന്നു. ഐ ലവ് യൂ എന്ന് ദുര്‍ഗ പറഞ്ഞതോടെ നടിയെ എടുത്ത് ഉയര്‍ത്തി വേദിയില്‍ നിന്നും വട്ടം കറക്കിയിരിക്കുകയാണ് ഷിയാസ്. വീഡിയോ പുറത്തിറങ്ങിയതോടെ ഇരുവരും പ്രണയത്തിലാണെന്ന് തരത്തിലുള്ള വാർത്തകളും പ്രചരിക്കാൻ തുടങ്ങി.

എന്നാൽ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രൊപ്പോസല്‍ മാത്രമാണിതെന്നാണ് സൂചന. അടുത്തിടയിൽ ഒരാളെ കെട്ടിപിടിച്ച് ഇരിക്കുന്ന ദുര്‍ഗ പങ്കുവെച്ചത് ഏറെ ചർച്ചാവിഷയമായിരുന്നു. സിനിമ നിര്‍മാതാവായ അര്‍ജുന്‍ വി രവീന്ദ്രനായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. എന്നാൽ ചിത്രത്തിനെ പറ്റി കൂടുതൽ ഒന്നും തരാം വെളിപ്പെടുത്തിയിട്ടില്ല.

Share
Leave a Comment