GeneralLatest NewsNEWS

മുക്തയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് റിമി ടോമി

കേക്കിന് മുന്നിലിരിക്കുന്ന മുക്തയുടെ ചിത്രവും റിമി പങ്കുവെച്ചിട്ടുണ്ട്

നടിയും നാത്തൂനുമായ മുക്തയുടെ ജന്മദിനത്തിൽ ആശംസകളുമായി
ഗായികയും അവതാരകയും അഭിനയത്രിയുമൊക്കെയായ റിമി ടോമി. 29 വയസ് തികഞ്ഞ താരത്തിന് നിരവധി പേരാണ് ആശംസകളുമായി  എത്തിയത്.  മകൾ കണ്മണി പിറന്നാൾ ദിനത്തിൽ സ്നേഹചുംബനം നൽകുന്ന ചിത്രം മുക്ത പങ്കുവെച്ചിരുന്നു.

കേക്കിന് മുന്നിലിരിക്കുന്ന മുക്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് റിമി ആശംസ അറിയിച്ചിരിക്കുന്നത്. ചേച്ചിക്ക് നന്ദി അറിയിച്ച് മുക്തയും കമന്റു ചെയ്തിട്ടുണ്ട്.

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് മുക്ത. മലയാളത്തിലൂടെയാണ് മുക്തയുടെ അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.

വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത മുക്ത അടുത്തിടെ മിനിസ്ക്രീനിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയായിരുന്നു.

https://www.instagram.com/p/CI8OntfBlQB/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button