GeneralLatest NewsNEWSTollywood

‘ബിഗ് ബോയ്‌സ് ആൻഡ് ദ് കിഡ്’ ; സൂപ്പർ താരങ്ങൾക്കൊപ്പം വിജയ് ദേവരക്കൊണ്ട

ദില്‍ രാജുവിന്റെ അന്‍പതാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടയിൽ  പകർത്തിയ ചിത്രമാണ്

ചുരുങ്ങിയ സമയംകൊണ്ട് പ്രീശമനസിൽ ഇടം നേടിയ നടനാണ് വിജയ് ദേവരക്കൊണ്ട. മലയാളികൾക്കും പ്രിയങ്കരനായ നടന് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. ഇപ്പോഴിതാ തരാം പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാവുന്നത്. നിര്‍മ്മാതാവ് ദില്‍ രാജുവിന്റെ അന്‍പതാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടയിൽ  പകർത്തിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

മഹേഷ് ബാബു, പ്രഭാസ്, രാം ചരണ്‍ തേജ, നാഗ ചൈതന്യ, റാം പോത്തിനേനി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് വിജയ് ട്വീറ്റ് ചെയ്തത്. ‘ബിഗ് ബോയ്‌സ് ആന്‍ഡ് ദ് കിഡ്’ എന്നാണ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രത്തിന് വിജയ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.

ഹൈദരാബാദിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. നിരവധി സംവിധായകരും താരങ്ങളും എത്തിയ പരിപാടി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button