CinemaKollywoodLatest NewsNEWS

ഗോൾഡൻ ഗ്ലോബ് അവാർഡിലേക്ക് തെരഞ്ഞെടുത്ത് സൂരരൈ പൊട്രു

ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സിനിമ എടുത്തത്

മലയാളി താരം അപർണ ബാലമുരളി തമിഴ് സിനിമയിൽ അരങ്ങേറ്റം നടത്തിയുടെ സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രമാണ് സൂരരൈ പൊട്ര്. മികച്ച അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യക്കൊപ്പം മലയാളി നടികളായ ഉർവശി അപർണയുമെല്ലാം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമ ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്നതാണ് പുതിയ റിപ്പോർട്ട്.

എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സിനിമ . സൂരരൈ പൊട്ര് എന്ന സിനിമ സംവിധാനം ചെയ്‍തത് സുധ കൊങ്ങര പ്രസാദ് ആണ്. സൂര്യയുടെ അഭിനയം തന്നെയായിരുന്നു സിനിമയുടെ പ്രധാന ആകര്‍ഷണം.

എഴുപത്തിയെട്ടാമത് ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ്‍സില്‍ വിദേശ ഭാഷ ചിത്രത്തിന്റെ വിഭാഗത്തിലേക്കാണ് സൂരരൈ പൊട്രു തെരഞ്ഞെടുക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button