GeneralKollywoodLatest NewsMovie GossipsNEWS

വെള്ളിത്തിരയിലെത്താതെ പോയ ആ എട്ടു കഥാപാത്രങ്ങൾ ; വെളിപ്പെടുത്തിലുമായി മാധവൻ

ഈ വേഷങ്ങളുടെ മറ്റ് വിവരങ്ങളൊന്നും മാധവൻ വെളിപ്പെടുത്തിയിട്ടില്ല

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് മാധവൻ. മലയാളത്തിൽ ഉൾപ്പടെ നിരവധി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരിലേക്ക് എത്താതെ പോയ തന്റെ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ് മാധവൻ. വ്യത്യസ്ത ഗെറ്റപ്പിലുള്ള
എട്ട് കഥാപാത്രങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

അതില്‍ ഒരു ഫോട്ടോയിൽ ഛത്രപതി ശിവാജി രാജാവിനെ അനുസ്മരിപ്പിക്കും വിധത്തിലാണ് മാധവൻ എത്തുന്നത്. ഈ കഥാപാത്രങ്ങൾ ഒന്നും വെള്ളിത്തിരയിലേക്ക് എത്തിയില്ലെന്ന് മാധവൻ പറയുന്നു.

ഇതിൽ ഏത് വേഷമാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടതെന്നും ഏതാണ് തനിക്കു ചേരാത്തതെന്നും ആരാധകരോട് താരം ചോദിക്കുന്നുണ്ട്.

എന്നാൽ ഈ വേഷങ്ങളുടെ മറ്റ് വിവരങ്ങളൊന്നും താരം വെളിപ്പെടുത്തിയിട്ടില്ല.

മലയാളചിത്രം ചാർലിയുടെ തമിഴ് റീമേക്ക് മാരാ, നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കെട്രി എന്നീ ചിത്രങ്ങളാണ് മാധവന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button