CinemaHollywoodLatest NewsNEWSTeasers

കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌ന്റെ ആദ്യ ചിത്രം ; സാം ഹോയിയുടെ ടീസർ പുറത്തുവിട്ടു

വിയറ്റ്നാമീസ് ഭാഷയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്

ലോക പ്രശസ്ത ആക്‌ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാം ഹോയി’. ഇപ്പോഴിതാ സിനിമയുടെ
ടീസർ പുറത്തുവിട്ടിരിക്കുകയാണ്. വിയറ്റ്നാമീസ് ഭാഷയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബോക്സറുടെ ജീവിതം പറയുന്നതാണ് പ്രമേയം.

ഒടിയൻ, വിക്രം വേദ എന്നീ ചിത്രങ്ങൾക്കു പശ്ചാത്തലസംഗീതം ഒരുക്കിയ സാം സി.എസ്. ആണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്. വിയറ്റ്നാമീസ് താരങ്ങളായ ബിന്‍, ആൻ തു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തവർഷം ജനുവരി 15ന് ഇന്ത്യ,ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലായി ചിത്രം റിലീസ് ചെയ്യും.

 

shortlink

Post Your Comments


Back to top button