CinemaLatest NewsMollywoodNEWS

പുത്തൻ മേക്കോവറുമായി നടി രജിഷ വിജയൻ

പുതിയ സിനിമയ്ക്കുവേണ്ടിയാണ് താരത്തിന്റെ ഈ മാറ്റം

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ താരം കൂടിയാണ് രജിഷ. മലയാളത്തിൽ മാത്രമല്ല ഇപ്പോൾ തമിഴ് ചിത്രത്തിലേക്കും അരങ്ങേറ്റംകുറിച്ചിരിക്കുകയാണ് താരം. ഇപ്പോഴിതാ രജിഷയുടെ പുതിയ മേക്കോവറാണ് ശ്രദ്ധേയമാവുന്നത്. തന്റെ പുതിയ ചിത്രം ‘ഖൊ ഖൊ’എന്ന സിനിമയ്ക്കുവേണ്ടിയാണ് താരത്തിന്റെ ഈ മാറ്റം.

ചിത്രത്തിൽ ഖൊ ഖൊ താരമായാണ് എത്തുന്നത്. സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത് കഴിഞ്ഞദിവസമായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ റിജി നായരാണ്. രജിഷയുടെ പുത്തൻ ഗെറ്റപ്പ് പങ്കുവെച്ചു കൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോഴാണ് ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മരിയ ഫ്രാൻസിസ് എന്നാണ് ചിത്രത്തിൽ രജിഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്.

shortlink

Related Articles

Post Your Comments


Back to top button