BollywoodGeneralLatest NewsNEWS

ആ നടിയെ സൂക്ഷിക്കണം; യുവ നടന്മാര്‍ മുന്നറിയിപ്പു തന്നതിനെക്കുറിച്ചു വെളിപ്പെടുത്തലുമായി വരുണ്‍ ധവാന്‍

കപില്‍ ശര്‍മ ഷോയില്‍ പങ്കെടുത്തപ്പോഴാണ് വരുണിന്റെ വെളിപ്പെടുത്തല്‍.

ബോളിവുഡിൽ ആദ്യചിത്രത്തിലൂടെ തന്നെ താരമായ താരപുത്രിയാണ് സാറാ അലി ഖാന്‍. ബോളിവുഡ് യുവതാരങ്ങള്‍ക്കിടയില്‍ സാറ ഒരു ‘ഭീകരി’യാണ് എന്നാണ് പുതിയ റിപ്പോർട്ട്. സാറയ്‌ക്കൊപ്പം അഭിനയിക്കുന്നത് അറിഞ്ഞ് യുവതാരങ്ങൾ തനിക്ക് മുന്നറിയിപ്പു നല്‍കിയെന്ന നടന്‍ വരുണ്‍ ധവാന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമാ മേഖലയിലെ ചർച്ച.

വരുണും സാറയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി നമ്ബര്‍ വണ്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കപില്‍ ശര്‍മ ഷോയില്‍ പങ്കെടുത്തപ്പോഴാണ് വരുണിന്റെ വെളിപ്പെടുത്തല്‍.

read also:റോമൻസിൽ കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്ത് പ്രശ്നം ആയിരുന്നു ;  ബോബൻ സാമുവൽ പറയുന്നു 

സാറയാണ് നായിക എന്ന് പറഞ്ഞപ്പോൾ നടന്മാരായ ആയുഷ്മാന്‍ ഖുറാനയും കാര്‍ത്തിക് ആര്യനും വിക്കി കൗശാലും തനിക്ക് മുന്നറിയിപ്പുമായി എത്തിയെന്നു വരുൺ പറയുന്നു. ഇവര്‍ മൂവരും ഒരേ കാര്യമാണ് പറഞ്ഞത് എന്നാണ് വരുണ്‍ പറയുന്നത്. ഇത് കേട്ടതോടെ അവര് എന്താണ് പറഞ്ഞത് എന്നായി സാറയുടെ ചോദ്യം. സാറയെ സൂക്ഷിക്കണം എന്നായിരുന്നു വരുണിന്റെ മറുപടി. ഷോയുടെ പ്രമോ വിഡിയോയിലാണ് ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണം ഉള്ളത്.

shortlink

Related Articles

Post Your Comments


Back to top button