BollywoodCinemaGeneralLatest NewsNEWS

64-ാം പിറന്നാൾ ആഘോഷിച്ച് അനിൽ കപൂർ ; വീഡിയോ കാണാം

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു പിറന്നാൾ ആഘോഷം

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടൻ അനില്‍ കപൂര്‍ 64-ാം പിറന്നാള്‍ ആഘോഷിച്ചു. പുതിയ ചിത്രമായ ‘ജഗ് ജഗ് ജീയോ’ യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഛണ്ഡിഗഡിലാണ് അദ്ദേഹം. ഇവിടെ വെച്ചായിരുന്നു പിറന്നാൾ ആഘോഷവും. ഭാര്യ സുനിത കപൂര്‍, കിയാര അദ്വാനി, പ്രജക്ത കോലി എന്നിവരും ആഘോഷത്തിൽ ഉണ്ടായിരുന്നു.

അനില്‍ കപൂറിനെ അമ്പരപ്പിച്ച ആഘോഷങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങിയ വലിയ നിരയാണ് അനില്‍ കപൂറിന് ആശംസയുമായെത്തിയത്. സോനം കപൂര്‍, റിയ കപൂര്‍, കരണ്‍ ബൂലാനി, എന്നിവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ആശംസ അറിയിച്ചു.

https://www.instagram.com/p/CJKeCu_AXN3/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button