CinemaGeneralLatest NewsNEWS

സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ വിവാഹം; വീഡിയോ കാണാം

പത്തനംതിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു

സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായ വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. പത്തനംതിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു. മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ കല്യാണ വിഡിയോ പുറത്തു വിട്ടിരിക്കുകയാണ്.

തിങ്കള്‍ മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് കണ്ണന്‍ താമരക്കുളം. മലയാള ചിത്രങ്ങള്‍ക്കുപുറമേ തമിഴില്‍ സുരയാടല്‍ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button