CinemaLatest NewsMovie Gossips

സീരിയൽ നടൻ ഷാനവാസ് മരിച്ചു? സത്യമെന്ത്?

സൂഫിയും സുജാതയുമെന്ന ചിത്രത്തി സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ കഴിഞ്ഞദിവസം ആണ് മരണപ്പെട്ടത്. മാധ്യമങ്ങളും ആരാധകരും മരണത്തിൽ അനുശോചിച്ചു. എന്നാല്‍ ഇതിനിടയില്‍ ധര്‍മ്മസങ്കടത്തിലായത് സീരിയല്‍ താരം ഷാനവാസ് ആണ്. മരിച്ചത് ഇദ്ദേഹം ആണെന്ന് കരുതി നിരവധി പേർ താരത്തെ ബന്ധപ്പെട്ടു. തുടര്‍ന്ന് താരം ലൈവില്‍ എത്തുകയും ആരാധകരോട് താന്‍ മരിച്ചിട്ടെന്നും തനിക്ക് കുഴപ്പമൊന്നും ഇല്ലെന്നും അറിയിക്കുന്നത്.

Also Read: തന്നേക്കാൾ കൂടുതൽ കാര്യങ്ങൾ പഠിച്ചത് ആലിയ ഭട്ടാണെന്ന് രൺവീർ ; ലോക്ക്ഡൗൺ  വിശേഷങ്ങൾ പങ്കുവെച്ച് താരങ്ങൾ

ചാനലില്‍ പ്രചരിച്ച വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഷാനവാസ് പ്രതികരിച്ചത്. ചാനലില്‍ എന്റെ ഫോട്ടോയും വീഡിയോയും വെച്ച് ന്യൂസ് വന്നത് ഞാനല്ല അവര്‍ക്കെന്തോ തെറ്റ് പറ്റിയതാണ്, എന്ന വിശദീകരണത്തോടെ നടന്‍ സ്‌ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയ വഴി പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുങ്കുമപ്പൂവിലെ രുദ്രനായും സീതയിലെ ഇന്ദ്രനായും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ഷാനവാസ് ഷാനുവിന് ആരാധകര്‍ ഏറെയാണ്. പ്രിയ നടന്റെ ചിത്രങ്ങളും വീഡിയോകളും വെച്ച് മാധ്യമ വാര്‍ത്ത കൂടി വന്നതോടെ ആരാധ്കരും സങ്കടത്തിലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button