GeneralLatest NewsMollywoodNEWS

സച്ചിയുടെ സ്വപ്നം നിറവേറ്റാന്‍ പുതിയ പ്രഖ്യാപനവുമായി പൃഥ്വിരാജ്

സച്ചി സംവിധാനം ചെയ്ത ഹിറ്റ് ചിത്രങ്ങളാണ് അനാര്‍ക്കലി, അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ.

അകാലത്തില്‍ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ജന്മദിനമാണ് ഇന്ന്. ഈ ദിനത്തിൽ അദ്ദേഹത്തിന്റെ പേരില്‍ ബാനര്‍ അനൗണ്‍സ്‌ ചെയ്‌തിരിക്കുകയാണ് സുഹൃത്തുക്കൾ.

പൃഥ്വിരാജിന്റെ കുറിപ്പ്

നമസ്ക്കാരം എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍. December 25 എന്നെ സംബന്ധിച്ച്‌ ‌
മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.
അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും, ആഗ്രഹപൂര്‍ത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനര്‍ അനൗണ്‍സ്‌മെന്റ് നടത്തുകയാണ് Sachy Creations. ഈ ബാനറിലൂടെ നല്ല സിനിമകള്‍ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു.

read also:‘ഡിസംബര്‍ 25 നിന്നെ സ്‌നേഹിച്ചവര്‍ക്കെല്ലാം ആഘോഷത്തിന്റെ നാളല്ല, ഇനിയുള്ള കാലം ഓര്‍മദിവസം ആണ്’ വേദനയോടെ രഞ്ജിത്ത്

സച്ചി ക്രിയേഷന്‍സ് എന്ന പേരിലുളള പുതിയ ബാനര്‍ തുടങ്ങുന്ന കാര്യം മമ്മൂട്ടിയും  ദിലീപും ബിജുമേനോനും അടക്കമുളള താരനിര ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

റണ്‍ ബേബി റണ്‍, ചേട്ടായീസ്, ഷെര്‍ലക് ടോംസ്, രാമലീല എന്നീ ചിത്രങ്ങളില്‍ സ്വതന്ത്ര തിരക്കഥാകൃത്തായ സച്ചി സംവിധാനം ചെയ്ത ഹിറ്റ് ചിത്രങ്ങളാണ് അനാര്‍ക്കലി, അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ.

shortlink

Related Articles

Post Your Comments


Back to top button