GeneralLatest NewsMollywoodNEWS

കൂടെ മുങ്ങാന്‍ ആരേലും ഉണ്ടോ? അന്ന് അനിൽ ചോദിച്ചു; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്തുവെച്ചുതന്നെ ജീവൻ നഷ്ടമായി

2017 ഡിസംബര്‍ 29 നാണ് അനില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്

സോഷ്യൽ മീഡിയയിൽ നോവായി നിറയുകയാണ് നടൻ അനില്‍ നെടുമങ്ങാടിന്റെ പഴയകാല പോസ്റ്റുകൾ. മൂന്ന് വര്‍ഷം മുന്‍പ് ഒരു ഡിസംബറില്‍ അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ മുങ്ങിക്കുളിക്കാനായി ഇറങ്ങിയപ്പോൾ തനിക്കൊപ്പം മുങ്ങാന്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യവുമായി താരം പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാൽ ആരാധകരെ വേദനിപ്പിക്കുന്നത് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഡിസംബറില്‍ അതേ ഡാമില്‍ തന്നെ അനിലിന്റെ ജീവന്‍ നഷ്ടമായതാണ്.

2017 ഡിസംബര്‍ 29 നാണ് അനില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആഷിക് അബു ചിത്രം ‘മായാനദി’ തീയേറ്ററുകളിലെത്തിയ സമയമായിരുന്നു അത്. മായാനദിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കുറിപ്പ്. “ഇപ്പം നദിയുടെ സീസണാണല്ലോ .. മായയെങ്കി മായ നദിയെങ്കി നദി, മുങ്ങാം കൂടെ മുങ്ങാന്‍ ആരേലും ഉണ്ടേ ഇപ്പം മുങ്ങണം”.- താരം അന്ന് കുറിച്ചു.ഇതിന് നിരവധി പേരാണ് കമന്റുമായി എത്തിയത്.

‘മുങ്ങിപ്പോയാലോ ചേട്ടാ’ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ‘മുങ്ങണം’ എന്നാണ് അദ്ദേഹത്തിന്റെ മറുപടി. ‘രക്ഷപെടുത്തുമല്ലോ, നീന്താന്‍ അറിയില്ല’ എന്ന മറ്റൊരു കമന്‍റിന് ‘രക്ഷപെടരുത്’ എന്നാണ് പറഞ്ഞത്. ‘അയ്യോ മുങ്ങല്ലേ’ എന്ന മറ്റൊരു സുഹൃത്തിന്‍റെ കമന്‍റിന് ‘ഒന്നു രണ്ട് തവണ മുങ്ങി പൊങ്ങിയതാ, അതോണ്ട് രക്ഷപെട്ടു പോം’ എന്നാണ് മറുപടിയായി കുറിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്തുവെച്ചുതന്നെ അനിലിനെ നഷ്ടപ്പെട്ടതിന്റെ അമ്ബരപ്പിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button