GeneralInterviewsLatest NewsMovie GossipsNEWS

അങ്ങനെയൊരു പ്ലാന്‍ ഉണ്ടായിരുന്നില്ല, നിർത്തിക്കളയാം എന്നായിരുന്നു കരുതിയത്, പക്ഷേ…; അന്ന ബെൻ പറയുന്നു

മനസ് തുറന്ന് അന്ന ബെൻ

വളരെ ചുരുക്കം സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നായികയാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്‌സിലും ഹെലനിലും കപ്പേളയിലും അന്ന അതിശയകരമായ പ്രകടനം കാഴ്ച വെച്ച താരത്തിനു നിരവധി ആരാധകരുമുണ്ട്. എന്നാൽ, സിനിമയായിരുന്നില്ല മനസിലെന്ന് കരുതിയില്ലെന്ന് മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ അന്ന പറയുന്നു.

Also Read: വിവാദ പരാമർശങ്ങൾ ; പാർവതി ചിത്രം വർത്തമാനത്തിന് പ്രദർശനാനുമതി നിഷേധിച്ചു

‘കുമ്പളങ്ങിയ്ക്ക് ശേഷം എന്നൊരു പ്ലാന്‍ മനസിലുണ്ടായിരുന്നില്ല. അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാം എന്നായിരുന്നു മനസില്‍. എന്നാല്‍ പ്രതീക്ഷിച്ചതിലേറെ സൗഭാഗ്യങ്ങള്‍ എനിക്ക് കിട്ടി. ആ എക്‌സൈറ്റ്‌മെന്റിലാണ് ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നത്’, അന്ന ബെന്‍ പറയുന്നു.

മൂന്ന് ചിത്രങ്ങൾ കൊണ്ട് തന്നെ അന്ന ഇതിനോടകം സ്വന്തമായി ഒരു സ്ഥാനം മലയാള സിനിമയിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രമാണ് അന്ന ബെന്നിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button