AwardsCinemaGeneralInternationalLatest NewsNEWS

ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ; ‘പുള്ള്’ മികച്ച ഇന്ത്യൻ സിനിമ

പൊതുജനങ്ങളില്‍ നിന്ന് പണം സമാഹരിച്ചാണ് ചിത്രം നിര്‍മ്മിച്ചത്

ആറാമത് ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ റിയാസ് റാസും പ്രവീണ്‍ കേളിക്കോടനും ചേര്‍ന്ന് സംവിധാനം ചെയ്ത ‘പുള്ള്’ മികച്ച ഇന്ത്യന്‍ സിനിമയായി തിരഞ്ഞെടുത്തു. ഇതിവൃത്തവും അവതരണത്തിലെ വ്യത്യസ്ഥതയുമാണ് ചിത്രത്തിന് പുരസ്‌ക്കാരം നേടിക്കൊടുത്തത്.

ഫസ്റ്റ് ക്ലാപ്പ് സിനിമ-സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്ന് പണം സമാഹരിച്ചാണ് ചിത്രം നിര്‍മ്മിച്ചത്.ഷബിതയുടേതാണ് കഥ. തിരക്കഥ- വിധു ശങ്കര്‍, ബിജീഷ് ഉണ്ണി, ശാന്തകുമാര്‍, ഷബിത. ഛായാഗ്രാഹകന്‍- അജി വാവച്ചന്‍. റെയ്‌ന മരിയ, സന്തോഷ് സരസ്സ്, ധനില്‍ കൃഷ്ണ, ലതാ സതീഷ്, ആനന്ദ് ബാല്‍ എന്നിവരാണ് അഭിനേതാക്കള്‍.

shortlink

Post Your Comments


Back to top button