BollywoodGeneralLatest NewsNEWSTollywoodTV Shows

മഹേഷ് ബാബു രൺവീർ സിംഗ് കൂട്ടുകെട്ട് ; ഒന്നിച്ചഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് താരങ്ങൾ

തംസ് അപിന്റെ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്

ബോളിവുഡ് സൂപ്പർസ്റ്റാർ രണ്‍വീര്‍ സിംഗും തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബും ഒന്നിച്ച് അഭിനയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. മഹേഷ് ബാബുവും രണ്‍വീര്‍ സിംഗും തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. തംസ് അപിന്റെ ബ്രാൻഡ് അംബാസഡര്‍മാരാണ് മഹേഷ് ബാബുവും രണ്‍വീര്‍ സിംഗും. തംസ് അപിന്റെ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്.

ഒന്നിച്ചു അഭിനയിക്കാനായത് മികച്ച അനുഭവമായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്.
മികച്ച മനുഷ്യൻമാരില്‍ ഒരാളായ മഹേഷ് ബാബുവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് രണ്‍വീര്‍ സിംഗ് പറയുന്നത്. സഹോദരനായ രണ്‍വീറിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷത്തെ കുറിച്ച് മഹേഷ് ബാബുവും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button