BollywoodCinemaGeneralLatest NewsNEWS

തുടക്കം തന്നെ ഗംഭീരം ; കൈനിറയെ ചിത്രങ്ങളുമായി അമ്രിൻ ഖുറേഷി

രാജ് കുമാർ സന്തോഷിയുടെ " ബാഡ് ബോയ് " എന്ന സിനിമയാണ് അമ്രിൻ ഖുറേഷിയുടെ ആദ്യ ചിത്രം

സിനിമയിലേക്ക് അരങ്ങേറ്റം കുറയ്ക്കുന്നതിന് മുൻപ് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അമ്രിൻ ഖുറേഷി. മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷി ചക്രവർത്തിക്കൊപ്പം സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ ” ബാഡ് ബോയ് ” എന്ന സിനിമയാണ് അമ്രിൻ ഖുറേഷിയുടെ ആദ്യ ചിത്രം.

സിനിമാ ലോകത്തിന്റെയും ശ്രദ്ധ ഒന്നടങ്കം തന്നിലേക്ക് ആകർഷിക്കുകയാണ് അമ്രിൻ ഖുറേഷി. ബോളിവുഡിന്റെ മാത്രമല്ല കോളിവുഡിൻ്റെയും ടോളിവുഡിൻ്റെയും ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കയാണ്. തെന്നിന്ത്യൻ സിനിമയിലെ പല പ്രഗൽഭ സംവിധായകരും നായകന്മാരും ഇതിനോടകം തന്നെ അമ്രിനെ സ്വാഗതം ചെയ്‍തു കഴിഞ്ഞു.

സിനിമയിൽ കാലെടുത്ത് വെച്ചപ്പോൾ തന്നെ വലിയ സ്വീകരണമാണ് കിട്ടിയത്. ഇപ്പോൾ രണ്ടു ഹിന്ദി സിനിമകൾ പൂർത്തിയാകാനുണ്ട്. ഒപ്പം തമിഴ് തെലുങ്ക് സിനിമകളിൽ നിന്നും ക്ഷണവുമുണ്ട്. ഭാഷാ ഭേദമന്യേ ഇന്ത്യൻ സിനിമയിൽ, നായികമാരിൽ ദേശീയ താരമാവണമെന്നാണ് ആഗ്രഹമെന്ന് അമ്രിൻ ഖുറേഷി പറയുന്നു.

shortlink

Post Your Comments


Back to top button