CinemaKollywoodLatest NewsNEWSTrailers

ചാർലിയായി മാധവൻ ; തമിഴ് റീമേക്ക് മാരായുടെ ട്രെയിലർ പുറത്തുവിട്ടു

ചാർലിയായി മാധവനും ടെസയായി ശ്രദ്ധയും എത്തുന്നു

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ചാര്‍ലി’യുടെ തമിഴ് റീമേക്ക് ‘മാരാ’ ട്രെയിലർ പുറത്തിറങ്ങി. ലിപ് കുമാർ സംവിധാനം ചെയുന്ന ചിത്രത്തിൽ ചാർലിയായി മാധവനും ടെസയായി ശ്രദ്ധയും എത്തുന്നു.

മലയാളി നടി ശിവദയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപര്‍ണ ഗോപിനാഥ് ചെയ്ത വേഷമാണ് ശിവദയ്ക്ക്. അന്തരിച്ച നടി കൽപനയുടെ കഥാപാത്രമായി അഭിരാമി എത്തുന്നു. മാലാ പാർവതിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തമിഴില്‍ ആവശ്യമായ മാറ്റങ്ങളോടെയാണ് ചിത്രം ഒരുക്കുക എന്നാണ് അണിയറക്കാര്‍ വ്യക്തമാക്കുന്നത്. ചാര്‍ലിയുടെ മറാഠി റീമേക്കും 2019ൽ പുറത്തുവന്നിരുന്നു. ജനുവരി എട്ടിന് ആമസോൺ പ്രൈമിലൂടെ പ്രേഷകരിലെത്തും.

 

shortlink

Related Articles

Post Your Comments


Back to top button