CinemaLatest NewsMollywoodMovie GossipsNEWS

മോഹന്‍ലാലിനെ നായകനാക്കി ബ്രഹ്മാണ്ഡ ചിത്രം ; വ്യാജ പ്രചാരണത്തിനെതിരെ സന്തോഷ് ശിവന്‍

'ഐ ഹാവ് നോ ഐഡിയ' എന്നാണ് സന്തോഷ് ശിവന്‍ മറുപടി നൽകിയിരിക്കുന്നത്

മോഹന്‍ലാലിനെ നായകനാക്കി ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നുവെന്ന വ്യാജ വർത്തയ്‌ക്കെതിരെ പ്രതികരണവുമായി സന്തോഷ് ശിവന്‍. മോഹന്‍ലാല്‍ നായകനാകുന്ന പീരിഡ് ഡ്രാമക്ക് എ.ആര്‍.റഹ്മാന്‍ സംഗീതമൊരുക്കും. ആശിര്‍വാദ് സിനിമാസ് പതിനൊന്നാം വാര്‍ഷികത്തില്‍ ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നുള്ള ട്വിറ്റർ പോസ്റ്റിനെതിരെയാണ് സന്തോഷ് ശിവന്‍ പ്രതികരിച്ചിരിക്കുന്നത്.

തന്നെ ടാഗ് ചെയ്ത ട്വീറ്റിന് മറുപടിയായാണ് തനിക്ക് ഇങ്ങനെയൊരു പ്രൊജക്ടിനെക്കുറിച്ച് അറിവില്ലെന്ന് സന്തോഷ് ശിവൻ മറുപടി നൽകിയിരിക്കുന്നത്. സന്തോഷ് ശിവന്‍ തന്നെ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന സിനിമ കേരളത്തിലെ ഒരു സുപ്രധാന രാജവംശത്തെ മുന്‍നിര്‍ത്തിയാണെന്നും ട്വീറ്റില്‍ ഉണ്ടായിരുന്നു.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ക്യാമറയില്‍ പകര്‍ത്തുന്നത് സന്തോഷ് ശിവനാണ്. 2021 പകുതിയോടെ ബറോസ് ഗോവയില്‍ ഷൂട്ടിംഗ് ആരംഭിക്കും. ജിജോ പുന്നൂസ് ആണ് തിരക്കഥ. ആന്റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത് എന്നായിരുന്നു ട്വിറ്റർ പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button