GeneralLatest NewsNEWSTV Shows

ഉമാ നായരുടെ കൂടെയുളള ആളെ തിരക്കി ആരാധകര്‍; മറുപടിയുമായി താരം

ദീപവും അതില്‍ തെളിയുന്ന പ്രകാശവും മനസിന് ഒരു ഉണര്‍വ്വ് ആണ്, അത് അമ്ബലത്തില്‍ കൂടി ആണെങ്കില്‍ ഇരട്ടി സന്തോഷം

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി ഉമാ നായർ. ജനപ്രിയ പാരമ്പരകളായ വാനമ്പാടി, പൂക്കാലം വരവായി, ഇന്ദുലേഖ തുടങ്ങിയ പരമ്പരകളിലൂടെ കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ഉമ ഇന്ദുലേഖ ആരംഭിച്ചതിന് ശേഷം ചേച്ചിയമ്മ എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിലെല്ലാം അറിയപ്പെടുന്നത്.

ഉമാ നായരുടെതായി വന്ന പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ‘ ദീപവും അതില്‍ തെളിയുന്ന പ്രകാശവും മനസിന് ഒരു ഉണര്‍വ്വ് ആണ്, അത് അമ്ബലത്തില്‍ കൂടി ആണെങ്കില്‍ ഇരട്ടി സന്തോഷം’ എന്ന കുറിപ്പോടെയാണ് പുതിയ ചിത്രം ഉമാ പങ്കുവെച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ ചേച്ചിയമ്മയുടെ കൂടെയുളളത് ആരാണെന്ന് ചോദിച്ച്‌ ആരാധകര്‍ എത്തിയിരുന്നു.

ഇതിന് മറുപടിയായി എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ഹരി പി നായരാണ് ഒപ്പമുളളതെന്ന് ഉമാ നായര്‍ കുറിച്ചു.താരത്തിന്റെ മറുപടിയും ആരാധകർ ഏറ്റെടുത്തു

shortlink

Related Articles

Post Your Comments


Back to top button