CinemaLatest NewsMollywoodNEWS

നവ്യയുടെ തിരിച്ചുവരവ് ; ‘ഒരുത്തീ’ക്ക് സെൻസർ ബോർഡിൻറെ ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ്

നവ്യയ്ക്കൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി വിനായകനും എത്തുന്നു

നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായർ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. വി കെ പ്രകാശിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്.

ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അന്നൗൺസ്‌മെന്റ് വീഡിയോയും പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ‘ദി ഫയർ ഇൻ യു’ എന്ന ടാഗ് ലൈനോടുകൂടി വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. നവ്യയ്ക്കൊപ്പം പ്രാധാന്യമുള്ള ഒരു പൊലീസ് കഥാപാത്രമായ വിനായകനും എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button