GeneralLatest NewsNEWS

പുതുവത്സരത്തിൽ സ്റ്റൈലിഷ് ലുക്കിൽ മീര നന്ദൻ ; വൈറലായി ചിത്രം

പാറക്കൂട്ടങ്ങൾക്ക് മുകളിൽ ഇരിക്കുന്ന മീരയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്

ടെലിവിഷന്‍ അവതാരികയായി കടന്നു വന്ന് പിന്നീട് അഭിനേത്രിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപ് നായകനായ ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെയായിരുന്നു മീരയുടെ അരങ്ങേറ്റം. ഇപ്പോഴിതാ പുതുവർഷത്തെ വരവേൽക്കാനെന്നവണ്ണം തിരമാലകൾക്കൊപ്പം പാറക്കൂട്ടങ്ങൾക്ക് മുകളിൽ ഇരിക്കുന്ന മീരയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്.

എന്തൊരു വർഷമാണ് കടന്നു പോയത് എന്ന് ആശ്ചര്യപ്പെടുകയാണ് മീര. ഇപ്പോൾ ദുബായിൽ ആർ.ജെ. ആണ് മീര. ഇവിടെ ചിലവിടാറുള്ള സന്തോഷ നിമിഷങ്ങൾ മീര സോഷ്യൽ മീഡിയയിൽ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ട്.

സമൂഹമാധ്യമങ്ങളിൽ സ്ഥിരസാന്നിധ്യമായ മീര പങ്കുവെക്കാറുള്ള ഗ്ലാമർ ചിത്രങ്ങളുടെ പേരിൽ ഒട്ടേറെ സൈബർ ആക്രമണം നേരിട്ടുണ്ട്. എന്നാൽ വിമർശകർക്ക് എല്ലാം നല്ല മറുപടിയും മീര നൽകാറുണ്ട്. നല്ലൊരു ഗായിക കൂടിയാണ് മീര.

https://www.instagram.com/p/CJdGt89g-Wh/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button