GeneralLatest NewsMollywoodNEWS

വിശ്വാസത്തിന്റെ കുതിച്ചുചാട്ടം ; പുതുവത്സരത്തില്‍ തല കീഴായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സംയുക്ത വര്‍മ്മ

മൈസൂരില്‍ പോയാണ് സംയുക്ത യോഗയുടെ ഉപരിപഠനം നടത്തിയത്

സത്യൻ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത വർമ്മ. പിന്നീട് നിരവധി സിനിമകളിലൂടെ അക്കാലത്തെ മുൻ നിരനായികമാരിൽ ഒരാളാകാൻ സംയുക്തക്ക് സാധിച്ചു. എന്നാൽ പിന്നീട് നടൻ ബിജുമേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താരം വിട്ടു നിൽക്കുകയായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്യുന്നത്.

സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം സംയുക്ത വര്‍മ്മയും ബിജു മേനോനും എത്താറുണ്ട്. ഇവരുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുമുണ്ട്. പിന്നീട് യോഗ ചെയ്ത് തുടങ്ങിയ താരത്തിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. മൈസൂരില്‍ പോയാണ് താരം യോഗയുടെ ഉപരിപഠനം നടത്തിയത്.

ഇപ്പോഴിതാ പുതുവത്സരദിനത്തിൽ തല കീഴായി നില്‍ക്കുന്നതിന്റെ ചിത്രമാണ് സംയുക്ത പങ്കുവെച്ചിരിക്കുന്നത്. വിശ്വാസത്തിന്റെ കുതിച്ചുചാട്ടം, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി തടയാൻ യാതൊന്നിനും കഴിയില്ലെന്ന ക്യാപ്ഷനോടെയായിരുന്നു സംയുക്ത വര്‍മ്മ ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.

https://www.instagram.com/p/CJfJLOLp-Qu/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button