GeneralIFFKLatest NewsNEWS

കേരള രാജ്യാന്തര ചലച്ചിത്രമേള ; നാല് ജില്ലകളിലായി നടത്തുന്നതിനെതിരെ കെ.എസ്. ശബരീനാഥൻ

സർക്കാർ ഈ തീരുമാനം പുനപ്പരിശോധിക്കണമെന്നും ശബരീനാഥ്‌ പറയുന്നു

കേരള രാജ്യാന്തര ചലച്ചിത്രമേള നാല് ജില്ലകളിലായി നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധമറിയിച്ച് കെ.എസ്. ശബരീനാഥൻ എം.എൽ.എ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എം എൽ എ പ്രതികരിച്ചത്. സർക്കാർ ഈ തീരുമാനം പുനപ്പരിശോധിക്കണമെന്നും ശബരീനാഥ്‌ പറയുന്നു.

കോവിഡ് പ്രതിസന്ധി മൂലമാണ് മേള നാലു ജില്ലകളിലായി നടത്താൻ തീരുമാനിച്ചത്.ഫെബ്രുവരി മാസം മുതൽ നാല് ഘട്ടങ്ങളിലായി
തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക.

ശബരീനാഥന്റെ പോസ്റ്റ് ചുവടെ:

ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെർലിൻ (Berlin) ഫിലിം ഫെസ്റ്റിവൽ, വെനീസ് (Venice) ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പിന്നെ കാൻസ്(Cannes) ഫിലിം ഫെസ്റ്റിവലാണ്. ഈ ഫെസ്റ്റിവലുകളുടെ ഐഡന്റിറ്റി ഈ മൂന്നു നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന് സിനിമാസ്വാദകർക്ക് ഈ നഗരങ്ങൾ സുപരിചിതമാണ്.

1996ൽ തുടങ്ങിയ IFFKയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാഭൂപടത്തിൽ ഒരു പ്രഥമസ്‌ഥാനമുണ്ട് . തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് IFFKയുടെ വിജയത്തിന്റെ പ്രധാന അടിത്തറ.ഒരു തീർഥാടനം പോലെ ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചിയിലേക്ക് ബിനാലെ ക്ക്‌ ‌ (Kochi Biennale)‌ വരുന്നവർക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം.

സർക്കാർ ഈ വർഷം മുതൽ IFFK പൂർണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളിൽ ഭാഗികമായി നടത്തുന്നത് നിർഭാഗ്യകരമാണ്. 25 വർഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മൾ വളർത്തിയെടുത്ത “തിരുവനന്തപുരം” എന്ന ബ്രാൻഡിനെ ഈ തീരുമാനം തകർക്കും. ഭാവിയിൽ IFFK അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ടുപോകും.

സർക്കാർ ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button