CinemaLatest NewsMollywoodNEWS

മോഹൻലാലിന്റെ മരയ്ക്കാർ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും ; തീയതി പ്രഖ്യാപിച്ചു

മാർച്ച് 26 ന് തിയേറ്ററിൽ തന്നെ മരയ്ക്കാർ റിലീസ് ചെയ്യും

ജനുവരി അഞ്ച് മുതൽ തിയേറ്ററുകൾ തുറക്കും എന്ന് പ്രഖ്യാപിച്ചതോടു കൂടി മോഹൻലാലിൻറെ മരയ്ക്കാറും തിയേറ്ററിലെത്താൻ തയാറെടുക്കുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 2021 മാർച്ച് 26 ന് തീയറ്ററിൽ തന്നെ മരയ്ക്കാർ റിലീസ് ചെയ്യും.

 

ചിത്രത്തിൽ മോഹൻലാലിൻറെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാൽ അവതരിപ്പിക്കും. മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം.

shortlink

Related Articles

Post Your Comments


Back to top button