CinemaLatest NewsMollywoodNEWS

ജോജു ജോർജ്ജും പൃഥ്വിരാജും ഒന്നിക്കുന്നു ; സംവിധാനം ഡോമിൻ ഡി സിൽവ

എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്

പൃഥ്വിരാജ് സുകുമാരനെയും ജോജു ജോർജ്ജുവിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്റ്റാർ’. പുറത്തുവിട്ട ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസാണ് ചിത്രം തീയേറ്ററുകളിലെത്തുക. ഷീലു എബ്രഹാമാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ബർസ്റ്റ് ഓഫ് മിത്ത്സ് എന്നാണ് ചിത്രത്തിൻ്റെ ടാഗ്ലൈൻ. എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണൻ്റേതാണ് വരികൾ. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ, സുവിൻ എസ് സോമശേഖരനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൌണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്.

shortlink

Related Articles

Post Your Comments


Back to top button