GeneralLatest NewsMollywoodNEWS

കവി അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ നേർന്ന് സിനിമാ താരങ്ങൾ

അറബിക്കഥ എന്ന സിനിമയ്ക്കു വേണ്ടി അനിൽ പനച്ചൂരാൻ രചിച്ച ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു

അന്തരിച്ച കവി അനിൽ പനച്ചൂരാന് ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം. യുവ നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ആസിഫ് അലി, അജു വർഗ്ഗീസ്, പ്രവീൺ പ്രേം ഗാനരചയിതാവ് വിനായക് ശശികുമാർ, സംഗീത സംവിധായകനും ഗായകനുമായ രഞ്ജിൻ രാജ് എന്നിവർ സോഷ്യൽ മീഡിയയിലൂടെ ദുഃഖം രേഖപ്പെടുത്തി. കവിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു എല്ലാവരും ആദരാഞ്ജലികൾ കുറിച്ചിരിക്കുന്നത്.

കവി അനിൽ പനച്ചൂരാനെ തലകറങ്ങി വീണതിനെ തുടർന്ന് ഇന്നലെ രാവിലെ ആദ്യം മാവേലിക്കരയിലേയും കരുനാഗപ്പള്ളിയിലേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അൻപത്തിരണ്ടു വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് കവി മരിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ലാൽ ജോസിന്റെ അറബിക്കഥ എന്ന സിനിമയ്ക്കു വേണ്ടി അനിൽ പനച്ചൂരാൻ രചിച്ച ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. വലയിൽ വീണകിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ എന്നീ കവിതകളാണ് അനിൽ പനച്ചൂരാൻ്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button