CinemaKollywoodLatest NewsNEWS

നിയന്ത്രണം ഒഴിവാക്കി ; തമിഴ്‍നാട്ടിലെ തിയറ്ററുകളിൽ മുഴുവൻ ആളുകളെയും പ്രവേശിപ്പിക്കും

100 % സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കും

തമിഴ്നാട്ടിലെ തിയറ്ററുകളിൽ വീണ്ടും നിയന്ത്രണങ്ങൾ ഒഴിവാക്കി. 50 ശതമാനത്തിനു പകരം തിയറ്ററില്‍ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്നാണ് പുതിയ തീരുമാനം. ഈ മാസം 11 മുതൽ നൂറുശതമാനം ആളുകളെയും പ്രവേശിപ്പിക്കും.
വിജയ് നായകനാകുന്ന ചിത്രമായ മാസ്റ്ററര്‍ 13ന് റിലീസ് ചെയ്യും.

കൊവിഡ് കാരണമായിരുന്നു റിലീസ് വൈകിയത്. മാസ്റ്റര്‍ അടക്കമുള്ള സിനിമകളുടെ വിജയത്തിന് കാരണമാകുന്നതാണ് തമിഴ്‍നാടിന്റെ തീരുമാനമെന്നാണ് അഭിപ്രായം. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്നാണ് തമിഴ്‍നാട് സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് തമിഴ്‍നാട് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. മാസ്റ്റര്‍ സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് വിജയ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുമായി കൂടിക്കാഴ്‍ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button