GeneralLatest NewsMollywoodNEWSSpecial

23 ലക്ഷത്തിന്റെ സ്പോർട്സ് ബൈക്ക് സ്വന്തമാക്കി ഉണ്ണിമുകുന്ദൻ

റെഡ് നിറത്തിലെ ഡുക്കാട്ടി പനിഗാൽ വി2 ബൈക്ക് ആണ് ഉണ്ണിമുകുന്ദൻ സ്വന്തമാക്കിയത്

വിലകൂടിയ ആഡംബര കാറുകളും ബൈക്കുകളും സ്വന്തമാക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലലാത്തവരാണ് മലയാള സിനിമാ താരങ്ങളും. ആഡംബര കാറുകൾ മുതൽ ഇരുചക്ര വാഹനങ്ങൾ വരെ താരങ്ങളുടെ ഗാരേജുകളിലുണ്ടാവും. ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ പുത്തൻ സ്പോർട്സ് ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ്.

റെഡ് നിറത്തിലെ ഡുക്കാട്ടി പനിഗാൽ വി2 ബൈക്ക് ആണ് ഉണ്ണി സ്വന്തമാക്കിയത്. ഇറ്റലിയിലെ ഡുക്കാട്ടി നിർമ്മിക്കുന്ന ഈ ബൈക്ക് സ്പോർട്സ് ബൈക്ക് പ്രേമികളുടെ ഇഷ്‌ട വാഹനമാണ്. 23 ലക്ഷം രൂപയ്ക്കാണ് ഉണ്ണി ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

സ്പേർട്സ് ബൈക്ക് സ്വന്തമാക്കിയ വിവരം ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. പുതിയ ബൈക്കിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഡ്രീംസ് കം ട്രൂ, ചൈൽഡ് ഹുഡ് ഡ്രീംസ്’ തുടങ്ങിയ ഹാഷ്ടാ​ഗോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button