GeneralLatest NewsNEWSVideos

അയാൾ ഗെയ്റ്റ് ചാടി കടന്നപ്പോൾ ഞങ്ങൾ പേടിച്ചു പോയി, വാതിൽ പൂട്ടിയിട്ടില്ലായിരുന്നു ; ദിയ കൃഷ്ണ പറയുന്നു

ഹൻസിക ഓടിച്ചെന്ന് വാതിൽ പൂട്ടുകയായിരുന്നുവെന്നും ദിയ

നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ യുവാവ് അതിക്രമിച്ചു കയറിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മകൾ ദിയ കൃഷ്ണ. സിനിമയിൽ കാണുന്നതു പോലെ ഒരു സൈക്കോയെ പോലെ ഒരാളാണ് വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതെന്നും എല്ലാവരും ഭയന്ന് പോയെന്നും ദിയ പറയുന്നു. അയാൾ ഗെയ്റ്റ് ചാടിക്കടന്ന സമയത്ത് വീട്ടിലെ ഒരു വാതിൽ പൂട്ടിയിരുന്നില്ലെന്നും ഹൻസിക ഓടിച്ചെന്ന് വാതിൽ പൂട്ടുകയായിരുന്നുവെന്നും ദിയ പറയുന്നു.

തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു ദിയയുടെ പേടിപ്പെടുത്തുന്ന വെളിപ്പെടുത്തൽ. ഉടൻ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത കൊണ്ട് പോകുകയും ചെയ്തു. കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയെ കാണാൻ വേണ്ടിയാണ് മതില് ചാടി എത്തിയതെന്ന് യുവാവ് പറയുന്നു.

എന്ത് ഫാൻ ആണെങ്കിലും രാത്രി പതിനൊന്നരയ്ക്കാണോ ഇങ്ങനെ ബോധമില്ലാതെ വരുന്നത്. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇതുപോലൊരു സംഭവം ഉണ്ടാകുന്നത്.’–ദിയ പറയുന്നു.. ദിയയുടെ വീഡിയോ ചുവടെ..

shortlink

Related Articles

Post Your Comments


Back to top button