CinemaGeneralLatest NewsMollywoodNEWS

മലയാളത്തിന്റെ ഹാസ്യരാജാവ് ജഗതി ശ്രീകുമാറിന് ഇന്ന് സപ്തതി

ജഗതി ഈ വർഷം സിനിമയിലേക്ക് മടങ്ങിയെത്തുമെന്നു മകൻ രാജ് കുമാർ അറിയിച്ചു

മലയാളികളുടെ പ്രിയനടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. കോവിഡ് പശ്ചാത്തലത്തിൽ പേയാട്ടെ വീട്ടിൽ‌ കുടുംബത്തോടൊപ്പം സദ്യയും കേക്ക് മുറിക്കലുമായി ചെറിയ രീതിയിൽ ആഘോഷിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് 8 വർഷമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ജഗതിക്ക് സപ്തതി വർഷം മടങ്ങിവരവിന്റേതാണ്. ഈ വർഷം സിനിമയിലേക്കും മടങ്ങിയെത്തുമെന്നു മകൻ രാജ് കുമാർ പറയുന്നു. ഇതിനിടയിൽ ജഗതി രണ്ടു പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു.

അടൂർഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ് ജഗതി സിനിമയിൽ വരുന്നത്. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച നടന വിസ്മയമായ ജഗതിയുടെ കഥാപാത്രങ്ങൾ ഒരിക്കലും മലയാളി മറക്കാനിടയില്ല.1951 ജനുവരി അഞ്ചിന് തിരുവനന്തപുരം ജഗതിയിലാണു ജനനം

 

shortlink

Related Articles

Post Your Comments


Back to top button